ADVERTISEMENT

ദുബായ് ∙ ദുബായ് വീസയിൽ ഇന്ത്യയിൽ നിന്ന് തിരിച്ചുവരുന്ന താമസ വീസക്കാര്‍ ദുബായ് എമിഗ്രേഷനിൽ (ജിഡിആർഎഫ്എ) നിന്ന് അനുമതി വാങ്ങിക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യുഎഇയിലെ ഏത് വിമാനത്താവളത്തിലേയ്ക്ക് വരുന്നവർക്കും െഎസിഎ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ ദേശീയ ദുരന്ത നിവാരണ വിഭാഗവും ദേശീയ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ഐസിഎ) വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഇൗ തീരുമാനം ദുബായ് എമിഗ്രേഷൻ അസാധുവാക്കിയിരിക്കുന്നുവെന്നും ദുബായ് താമസ വീസക്കാർ നിർബന്ധമായും ജിഡിആർഎഫ്എയിൽ നിന്ന് അനുമതി വാങ്ങിക്കണമെന്നും എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. ജിഡിആർഎഫ്എ വെബ് സൈറ്റ് വഴിയാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. അധികൃതർ അപേക്ഷ പരിശോധിച്ച് വൈകാതെ അനുമതി നൽകുകയാണ് ചെയ്യുന്നത്. ഇതുകൂടാതെ, 96 മണിക്കൂറിനുള്ളിൽ കോവിഡ് 19 പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ടും ഹാജരാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com