ADVERTISEMENT

ദോഹ ∙ വെസ്റ്റ് ബേയിൽ പൊതുജനങ്ങൾക്ക് വിനോദത്തിനും വ്യായാമത്തിനുമൊക്കെയായുള്ള  മനോഹരമായ ഇടം ഈ വർഷം നാലാം പാദത്തിൽ  തുറക്കും. പൊതുമരാമത്ത് വകുപ്പിന്റെ (അഷ്ഗാൽ) പോസ്റ്റ് ഓഫിസ് പ്ലാസ പദ്ധതിയാണിത്.

പദ്ധതിയുടെ നിർമാണ ജോലികൾക്കു കഴിഞ്ഞ ദിവസം തുടക്കമായി. പൊതു ഇടങ്ങളുടെയും റോഡുകളുടെയും സൗന്ദര്യവൽക്കരണ ജോലികൾക്കു മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടേതാണു പദ്ധതി. രാജ്യത്തുടനീളമായുള്ള ഹരിതാഭ വർധിപ്പിക്കുകയാണ് ലക്ഷ്യം.  13,600 ചതുരശ്രമീറ്ററിലാണ് പുതിയ പ്ലാസ നിർമിക്കുന്നത്. വെസ്റ്റ് ബേയിൽ ഖത്തർ തപാൽ കമ്പനിയായ ക്യു- പോസ്റ്റ് കെട്ടിടത്തിനും ദോഹ കോർണിഷിനും സമീപത്തായി നിർമിക്കുന്ന പ്ലാസയുടെ ഡിസൈൻ ഖത്തരി തപാൽ സ്റ്റാംപുകളുടെ ശൈലിയിലാണ്. തൊട്ടടുത്ത് ദോഹ മെട്രോ സ്‌റ്റേഷനുമുണ്ട്.

കുടുംബങ്ങൾക്കായും കായികത്തിനായും പ്രത്യേക ഇടങ്ങളുണ്ടാകും. ജോഗിങ്ങിനായി 900 മീറ്റർ, കാൽനട, സൈക്കിൾ യാത്രക്കായി 1.5 കിലോമീറ്റർ പാതകളും നിർമിക്കും. 200 ലധികം മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. പ്രാർഥനാ ഹാൾ, ശുചിമുറികൾ, വെളിച്ച സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഭിന്നശേഷി സൗഹൃദപരമായാണു പ്ലാസയുടെ നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com