ADVERTISEMENT
മനാമ ∙ പൊതുജനങ്ങൾ കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് നാഷനൽ ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ്. നിലവിൽ രാജ്യത്ത് രോഗം നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് ഖലീഫ അൽ മനീയ പറഞ്ഞു. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി വരുകയാണ്. ഭീഷണി പൂർണമായും ഒഴിഞ്ഞുപോകാത്തതിനാൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. ഓരോ വ്യക്തിയും ഇതു സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. പരിശോധനയ്ക്കുള്ള മൊബൈൽ യൂണിറ്റുകൾ എല്ലാ മേഖലയിലുമുണ്ടെന്നും വ്യക്തമാക്കി.   

വാക്​സീൻ പരീക്ഷണത്തിൽ ‍പങ്കെടുക്കാൻ  അവസരം

മനാമ ∙ ബഹ്റൈനിൽ കോവിഡ് വാക്സീൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ആരോഗ്യമന്ത്രാലയം റജിസ്ട്രേഷൻ തുടങ്ങി. 18 വയസ്സിനു മുകളിലുള്ള 6,000 പേർക്കാണ് അവസരം. സൈറ്റ്: volunteer.gov.bh. തിരഞ്ഞെടുക്കപ്പെടുന്നവരെ മെഡിക്കൽ ടീം പരിശോധിച്ച ശേഷമേ പരീക്ഷണം നടത്തൂ. യുഎഇയിലേതിനു സമാനമായ പരീക്ഷണങ്ങളാണു ബഹ്റൈനിലും നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com