ADVERTISEMENT

ദോഹ ∙ വല ഉപയോഗിച്ചു കിങ് ഫിഷ് മീൻ പിടിക്കുന്നതിന് ശനിയാഴ്ച മുതൽ വിലക്ക്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പാണ് ഓഗസ്റ്റ് 15 മുതൽ ഒക്‌ടോബർ 15 വരെ  വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാലയളവിൽ വല ഉപയോഗിച്ച് കിങ് ഫിഷിനെ പിടിക്കാൻ പാടില്ല. അതേസമയം ചൂണ്ട ഉപയോഗിക്കാം.

മന്ത്രാലയത്തിൽ നിന്ന് നിശ്ചിത കാലത്തേയ്ക്കുള്ള സ്ഥിര ലൈസൻസ് നേടിയ ശാസ്ത്രീയ ഗവേഷണം നടത്തുന്നവർക്കു വിലക്ക് ബാധകമല്ല. പ്രജനന കാലത്ത് മീൻപിടിക്കുന്നത് മീനുകളുടെ നിലനിൽപ്പിനു ഭീഷണിയാകുമെന്നതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്. കിങ് ഫിഷ് മീൻപിടിത്തത്തിനായി ലൈസൻസുള്ള രാജ്യത്തെ 180 ഓളം വരുന്ന ബോട്ടുകൾക്കും വിലക്ക് ബാധകമാണ്. അംഗീകൃത മീൻപിടിത്ത ബോട്ടുകളുടെ 35 ശതമാനം വരുമിത്.

മീൻ പിടിക്കാനായി ഉപയോഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകയിനം വലയുടെ വിൽപ്നയും നിരോധിക്കാറാണ് പതിവ്. നിരോധിത കാലയളവിൽ മീൻപിടിത്തം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം ശക്തമായ നടപടികളും സ്വീകരിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com