ADVERTISEMENT

ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രം 16 മുതൽ അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബിലാവും പ്രവർത്തിക്കുക.

വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് 96 മണിക്കൂർ സമയപരിധിയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കും. അതേസമയം, പരിശോധന കേന്ദ്രം മാറ്റിയത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

മുൻപ് യാത്രയ്ക്ക് ഏതാനും മണിക്കൂർ മുൻപു ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ എത്തിയാൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി പോകാമായിരുന്നുവെന്ന് അവർ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് എന്തു ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുന്നുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി വ്യക്തമാക്കി.

പരിശോധനാ കേന്ദ്രം

അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബ്

സമയം

വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ

പരിശോധന

ടിക്കറ്റോ റിസർവേഷൻ രേഖകളോ ഹാജരാക്കണം. അല്ലാത്തവർക്ക് പരിശോധന നടത്താനാവില്ല. ഇവിടെ നിന്ന് പാസ്പോർട്ടിൽ ഫിറ്റ് ടു ട്രാവൽ സ്റ്റിക്കർ പതിച്ചു നൽകും. ഇതു കൊണ്ടു വേണം വിമാനത്താവളത്തിലെത്താൻ. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ 72 മണിക്കൂർ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com