sections
MORE

പിസിആർ പരിശോധന നിർബന്ധമാക്കി ഇത്തിഹാദ്

etihad-airways
SHARE

അബുദാബി∙ ഇത്തിഹാദ് വിമാനങ്ങളിൽ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരെല്ലാം ഈ മാസം 16 മുതൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽനിന്ന് ഇത്തിഹാദ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും നിയമം ബാധകമാണ്.

12 വയസ്സിനു താഴെയുള്ളവർക്കും ഗുരുതര വൈകല്യമുള്ളവർക്കും ഇളവുണ്ട്. നിലവിൽ സ്വിറ്റ്സർലൻഡ്, യുകെ തുടങ്ങി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കു പോകുന്നവർക്കു മാത്രം മതിയായിരുന്നു. പുതിയ തീരുമാനം അനുസരിച്ച് എല്ലാ യാത്രക്കാർക്കും നിർബന്ധമാക്കി‌.

അതതു രാജ്യങ്ങളിലെ യുഎഇ അംഗീകൃത ലബോറട്ടറികളിൽ നിന്ന് യാത്രയ്ക്കു 96 മണിക്കൂറിനു മുൻപ് എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ യാത്രാനുമതി നൽകൂ എന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതർ അറിയിച്ചു. വിദേശത്തു നിന്നു യുഎഇയിൽ എത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും നിർദേശമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA