ADVERTISEMENT

അബുദാബി∙ അടുത്ത 50 വർഷത്തെ വികസനം മുന്നിൽകണ്ടു വമ്പൻ പദ്ധതികളിൽ യുഎഇ നിക്ഷേപം തുടരുമെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

ആഗോള വെല്ലുവിളികളെ നേരിടും വിധം നവീന പദ്ധതികൾക്കും നയങ്ങൾക്കും രൂപം നൽകും. ഖസർ അൽ വതനിൽ നടന്ന മിനിസ്റ്റീരിയൽ ‍ഡവലപ്മെന്റ് കൗൺസിൽ മീറ്റിങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗൺസിൽ പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗത്തിൽ രാജ്യത്ത് മതിയായ തോതിൽ ഭക്ഷ്യസംഭരണം ഉണ്ടെന്നും ഉറപ്പുവരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com