ADVERTISEMENT

റാസൽഖൈമ ∙ റാസൽഖൈമയിലെ സൂപ്പർമാർക്കറ്റുകളും ബേക്കറികളും അടുത്തവർഷം മുതൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കുന്നു. പകരം പരിസ്ഥിതി സൗഹൃദ കവറുകൾ ഉപയോഗിക്കും.

ഇതേക്കുറിച്ചു നടത്തിയ സർവേയിൽ ഭൂരിഭാഗം സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചതായി എൻവയൺമെന്റ് പ്രൊട്ടക് ഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഇപിഡിഎ) ഡയറക്ടർ ജനറൽ ഡോ.സെയിഫ് അൽ ഗൈസ് പറഞ്ഞു. 96.17% സ്ഥാപനങ്ങൾ പിന്തുണച്ചു. 85.8% സ്ഥാപനങ്ങൾ കടലാസ് ബാഗുകളെ അനുകൂലിച്ചപ്പോൾ ഒരു വിഭാഗം തുണിസഞ്ചി മതിയെന്ന് അഭിപ്രായപ്പെട്ടു. എമിറേറ്റിൽ സംഭരിച്ച മാലിന്യത്തിൽ കഴിഞ്ഞവർഷം 2.74 കോടിയിലേറെ പ്ലാസ്റ്റിക് ബാഗുകളാണ് കണ്ടെത്തിയത്. 489.6 ടണ്ണിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ.

റാസൽഖൈമ ബീച്ചുകളിൽ 2018 മുതൽ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളിൽ നിന്നു റോഡിലേക്കു ചപ്പുചവറുകൾ വലിച്ചെറിയുന്നതിനെതിരെയും നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 1,000 ദിർഹം പിഴയ്ക്കു പുറമേ ഡ്രൈവിങ് ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com