ADVERTISEMENT

ദുബായ് ∙ കോവിഡിനെതിരെയുള്ള യുദ്ധത്തിലെ സൈനികരാണ് ആരോഗ്യമേഖലയിലുള്ളവരെന്നും സ്വാതന്ത്ര്യദിനാഘോഷ വേളയിൽ അവരെ അഭിനന്ദിക്കുന്നതായും ആസ്റ്റർ‍ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും എംഡിയുമായ ഡോ.‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ഇവർക്കൊപ്പം ഭരണസംവിധാനവും പൊലീസും അണിചേർന്നു.

തങ്ങളുടെ 13 ആശുപത്രികളിലൂടെ കോവിഡ് രോഗികളെ ചികിത്സിക്കുന്നതില്‍ സജീവ പങ്കാളികളായി. കോവിഡിനെതിരായ ദുബായ് സർക്കാരിന്റെ പോരാട്ടത്തിൽ പങ്കുചേർന്ന് ഇന്ത്യയിലെ ആസ്റ്ററിന്റെ വിവിധ ആശുപത്രികളിൽ നിന്ന് 88 ക്രിട്ടിക്കൽ‍ കെയര്‍ പ്രഫഷനലുകളെ എത്തിക്കാൻ സാധിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ 'ആസ്റ്റർ‍ വൊളന്റിയേഴ്സ്' പദ്ധതിയിലൂടെ കഴിഞ്ഞതായും 20 ലക്ഷത്തോളം പേരെ ഇങ്ങനെ സഹായിച്ചതായും ഡോ.മൂപ്പൻ പറഞ്ഞു.

ജനസംഖ്യയുടെ ശക്തി പ്രയോജനപ്പെടുത്തി സ്വയം പര്യാപ്തമായ രാജ്യമായി ഇന്ത്യയെ മാറ്റാൻ വിഭാവനം ചെയ്യുന്നതാണു പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ആശയം. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഇന്ത്യയുടെ വികസനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ പ്രവാസി സംരംഭകനെന്ന നിലയില്‍ അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com