ADVERTISEMENT

മസ്കത്ത് ∙ ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ ആർഒ 335-10- 485-15-635-19-825. തുടക്ക ശമ്പളം പ്രതിമാസം 335 റിയാൽ. അപേക്ഷകൻ ബിരുദധാരി ആയിരിക്കണം. കൂടാതെ ഇംഗ്ലീഷ് വായിക്കുന്നതിലും എഴുതുന്നതിലും സംസാരിക്കുന്നതിലും നിപുണനായിരിക്കണം. 

അറബി ഭാഷയെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം നിർബന്ധമാണ് (വായന, എഴുത്ത്, സംസാരിക്കൽ). കംപ്യൂട്ടർ പരിജ്ഞാനവും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സംവധിക്കാനുമുള്ള കഴിവും നിർബന്ധമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2020 ഓഗസ്റ്റ് 31 ആണ്. അപേക്ഷകന് കാലാവധിയുള്ള ഒമാൻ റസിഡൻസ് വീസ ഉണ്ടായിരിക്കണം. പ്രായ പരിധി: 2020 ഒക്ടോബർ ഒന്നിന് 35 വയസ്സിൽ കൂടരുത്.

താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ലിങ്കിൽ ഗൂഗിൾ ഫോം പൂരിപ്പിക്കാം:

https://docs.google.com/forms/d/e/1FAIpQLSfLecj9Z88gMjYmwMs8_PN9FN3aLuhdTT8bjKSzCzl2eUaR0A/viewform

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com