ADVERTISEMENT

ദോഹ∙ ഈ വർഷം സ്‌കൂൾ തുറക്കുന്നത് ഉചിതമല്ലെന്ന നിലപാടിൽ രക്ഷിതാക്കൾ. രാജ്യം കോവിഡ്-19 വിമുക്തമാകുന്നതു വരെ ഓൺലൈൻ ക്ലാസ് തുടരണമെന്നും ആവശ്യം. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഡിസംബർ വരെ ഓൺലൈൻ ക്ലാസുകൾ തുടരണമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. അധ്യയന വർഷത്തേക്കാൾ കുട്ടികളുടെ ആരോഗ്യസുരക്ഷയാണ് വലുതെന്ന് ഒരേ സ്വരത്തിൽ രക്ഷിതാക്കൾ പറയുന്നു.

പ്രത്യേകിച്ചും കിന്റർഗാർട്ടൻ, പ്രൈമറി ക്ലാസുകളിലെ  കുട്ടികൾക്കിടയിൽ അകലം പാലിക്കൽ നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടുന്നു.  മുൻകരുതൽ പാലിക്കണമെന്നതിനെക്കുറിച്ച് ചെറിയ കുട്ടികളെ രക്ഷിതാക്കൾ എത്ര പഠിപ്പിച്ചു വിട്ടാലും സാഹചര്യങ്ങളുടെ ഗൗരവം തിരിച്ചറിയാനുള്ള പ്രായമില്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ അവർ ശ്രദ്ധ ചെലുത്തില്ല എന്നത് കൂടുതൽ അപകടകരമാണ്. സെപ്റ്റംബർ 1 ന് സ്‌കൂൾ തുറക്കാനിരിക്കെ ഇതു സംബന്ധിച്ച് പ്രാദേശിക പത്രമായ ദ പെനിൻസുല സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരംഭിച്ച ഓൺലൈൻ സർവേയിലാണ് രക്ഷിതാക്കളുടെ പ്രതികരണം.

ഇതുവരെ 32,000ത്തിലധികം രക്ഷിതാക്കളാണ് പ്രതികരിച്ചത്. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കിയ ശേഷമേ സ്‌കൂൾ തുറക്കൽ നടപ്പാക്കൂകയുള്ളുവെന്ന മന്ത്രാലയത്തിന്റെ പ്രസ്താവന രക്ഷിതാക്കൾക്ക് ആശ്വാസകരമായിട്ടുണ്ട്. സ്‌കൂൾ തുറക്കൽ മാറ്റിവെക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിനോട് ആവശ്യപ്പെടണമെന്ന്  രക്ഷിതാക്കളും മിക്ക സ്‌കൂൾ മാനേജ്‌മെന്റുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com