ADVERTISEMENT

കുവൈത്ത് സിറ്റി ∙ രാജ്യാന്തര പാസ്പോർട്ട് ഇൻഡക്സിൽ കുവൈത്ത് പാസ്പോർട്ട് നില മെച്ചപ്പെടുത്തി. 2019ൽ 39-‌ാം സ്ഥാനത്തുണ്ടായിരുന്ന കുവൈത്ത് പാസ്പോർട്ട് ഇപ്പോൾ 33-‌ാം സ്ഥാനത്താണ്. മൂവ്‌മെ‌ൻ‌റ് പോയിൻ‌റുകളുടെ സ്വാതന്ത്ര്യം കണക്കാക്കിയാണ് കുവൈത്ത് പാസ്പോർട്ടിന്റെ നില മെച്ചപ്പെട്ടത്.

കുവൈത്ത് പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിന് 33 രാജ്യങ്ങളിൽ വീസ വേണ്ട. 35 രാജ്യങ്ങളിൽ ഓൺ‌അറൈവൽ വീസ ലഭിക്കും, 130 രാജ്യങ്ങളിൽ മുൻ‌കൂർ വീസനേടിയും യാത്ര ചെയ്യാം. അറബ് രാജ്യങ്ങളുടെ പാസ്പോർട്ട് ഇൻഡക്സിൽ യു‌എഇക്കാണ് ഒന്നാംസ്ഥാനം. ഖത്തറും കുവൈത്തും രണ്ടാം സ്ഥാനം പങ്കിട്ടു. ബഹ്‌റൈൻ, സൗദി അറേബ്യ, ടുണീഷ്യ, ഒമാൻ, മൊറോക്കോ, ജോർദാൻ, അൽജീരിയ, മൌറീത്താനിയ എങ്ങിങ്ങനെയാണ് മറ്റു സ്ഥാനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com