ADVERTISEMENT

ദുബായ് ∙ സർക്കാർ ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾക്കു നേരിട്ടു സംവദിക്കാൻ ഇനി 'സ്മാർട്' വേദി. സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും #AskDXBOfficial എന്നു ചേർത്ത് സമൂഹമാധ്യമങ്ങളിൽ ഉന്നയിക്കാം. ഉത്തരങ്ങൾ ദുബായ് മീഡിയ ഓഫിസ് സമൂഹമാധ്യമങ്ങളിലൂടെ നൽകും. ട്വിറ്റർ:@DXBMediaOffice, ഫെയ്സ്ബുക്: @DXBMediaOffice.

ആദ്യഘട്ടത്തിൽ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അൽ മർറി ചോദ്യങ്ങൾക്കു മറുപടി നൽകി. ഓരോ മേഖലയിലെയും പ്രധാന ഉദ്യോഗസ്ഥരാണു സംശയനിവാരണം നടത്തുകയെന്നു ദുബായ് മീഡിയ ഓഫിസ് സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് സീനിയർ മാനേജർ ആലിയ അൽ തീബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com