ADVERTISEMENT

ദോഹ ∙ സെപ്റ്റംബര്‍ ഒന്നിന് മുമ്പായി ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ കോവിഡ്-19 പരിശോധന നടത്തണമെന്ന് നിര്‍ദേശം. സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും സ്വകാര്യ സ്‌കൂള്‍ ജീവനക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തേണ്ടത്. അധ്യാപകരാണ് ആദ്യം പരിശോധന നടത്തേണ്ടത്. അതിന് ശേഷം സ്‌കൂളിലെ മറ്റ് ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. 

സെപ്റ്റംബര്‍ 1 മുതല്‍ ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കോവിഡ്-19 പരിശോധന നിര്‍ബന്ധമാക്കിയത്. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും കോവിഡ്-19 നെഗറ്റീവ് ആണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. 

എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളും സര്‍വകലാശാലകളും നടപ്പാക്കേണ്ട കോവിഡ്-19 പ്രോട്ടോക്കോള്‍ വ്യവസ്ഥകള്‍ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി തടയാനുള്ള  മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ  കര്‍ശന നിയമ നടപടികളും സ്വീകരിക്കും. പകര്‍ച്ച വ്യാധി പ്രതിരോധ നിയമ പ്രകാരം വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പരമാവധി 3 വര്‍ഷം വരെ തടവും 2,00,000 റിയാലില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍  ഇവയില്‍ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com