ADVERTISEMENT

ദുബായ് ∙ ഇന്ത്യക്കാരന് വീണ്ടും ദുബായിൽ കോടികളുടെ ഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രി മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഹയർ എജുക്കേഷൻ വിഭാഗത്തിൽ ഡയറക്ടറായ നിതേഷ് സുഗ് നാനിക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 30 വർഷമായി ദുബായിലുള്ള ഇദ്ദേഹം 15 വർഷമായി ഭാഗ്യ പരീക്ഷണം നടത്തുന്നു. ഇൗ മാസം 13ന് ഒാൺലൈനിലെടുത്ത 337 സീരീസിലെ 2321 നമ്പർ ടിക്കറ്റാണ് ഒടുവിൽ ഭാഗ്യം കൊണ്ടുവന്നത്. നേരത്തേ ദുബായ് നറുക്കെടുപ്പിൽ ബിഎംഡബ്ല്യു കാർ സമ്മാനം നേടിയിരുന്നു. കൂടാതെ, ഇദ്ദേഹത്തിന്റെ പിതാവിനും 1995ൽ ആഡംബര കാർ സമ്മാനം ലഭിച്ചിട്ടുണ്ട്.

Dubai-lottery-winner

ലോകത്ത് മറ്റെവിടെയും ഇല്ലാത്ത ഇത്തരമൊരു നറുക്കെടുപ്പിൽ എന്നെങ്കിലും ഒരിക്കൽ താൻ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതായി നിതേഷ് പറയുന്നു. പണം എങ്ങനെ ചെലവഴിക്കണമെന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കും. ഭാര്യയോടും ഏക മകളോടുമൊപ്പമാണ് നിതേഷ് ദുബായിൽ ജീവിക്കുന്നത്. 1999 ൽ ദുബായ് ഡ്യുട്ടി ഫ്രി മില്ലെനിയം മില്യനയർ നറുക്കെടുപ്പ് ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 167–ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

മറ്റു നറുക്കെടുപ്പിൽ ദുബായിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരൻ ജോബി ജോൺ ബിഎം ഡബ്ല്യു എഫ് 900 എക്സ് ആർ മോട്ടോർ ബൈക്ക് സമ്മാനം നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com