ADVERTISEMENT

ദുബായ്∙ നീറ്റ് പരീക്ഷയ്ക്ക് നാട്ടിൽ പോകുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ നിർദേശിച്ച് ആരോഗ്യവകുപ്പ്. ക്വാറന്റീൻ കാലാവധിയായ 14 ദിവസം പൂർത്തിയാക്കിയിട്ടു പരീക്ഷ എഴുതാൻ എത്തുന്നവർ സാധാരണ രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയാകും. എന്നാൽ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കും മുൻപ് പരീക്ഷ എഴുതേണ്ടതായി വരുന്നവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ(അണുവിമുക്ത ഇടനാഴി) സൗകര്യം ലഭ്യമാക്കണം.

അവരെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നോ വീടുകളിൽ നിന്നോ പ്രത്യേക വാഹനങ്ങളിൽ വേണം പരീക്ഷാ കേന്ദ്രത്തിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനും. ഇവർക്ക് പ്രത്യേക സ്ക്രീനിങ് സൗകര്യം നൽകണം. മറ്റുള്ള വിദ്യാർഥികളുമായി  ഇടപഴകാൻ അനുവദിക്കില്ല. പ്രത്യേക പരീക്ഷാ ഹാളിൽ വേണം ഇവരെ ഇരുത്താൻ. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനു പുറമേ സാനിറ്റൈസറുകൾ, മൂന്നു ലെയർ മാസ്ക് എന്നിവ ധരിക്കുന്നു എന്നും ഉറപ്പാക്കണം. ക്വാറന്റീൻ കാലാവധിയായ 14 ദിവസം പൂർത്തിയാക്കും മുൻപ് പരീക്ഷ കഴിഞ്ഞ് തിരികെ വിദേശത്തേക്ക് മടങ്ങേണ്ടവർക്ക് അതിനും അനുമതിയുണ്ട്. പക്ഷേ നാട്ടിലുള്ള ദിവസങ്ങളത്രയും അവർ ക്വാറന്റീനിൽ കഴിയണം.

ആളുകളെ സന്ദർശിക്കാനോ ഭവനസന്ദർശനങ്ങൾ നടത്താനോ അനുമതിയില്ല.  പ്രത്യേക വാഹനത്തിൽ  വേണം വിമാനത്താവള യാത്രയും. അതേസമയം,  നാട്ടിൽ പോയി ഏതെങ്കിലും വിധത്തിൽ കോവിഡ് പിടിപെട്ടവർക്കും പരീക്ഷ എഴുതാൻ അനുവാദം നൽകുമെന്ന് നിർദേശങ്ങൾ വ്യക്തമാക്കുന്നു. ഇവരെ പരീക്ഷയ്ക്കിരുത്താൻ പ്രത്യേക മുറി തന്നെ സജ്ജമാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. പരീക്ഷ എഴുതാൻ നാട്ടിൽ പോകുന്നവർ പിസിആർ ടെസ്റ്റ് നടത്തി ആ വിവരം പോർട്ടലിൽ അപ് ലോഡ് ചെയ്യണം. വിമാനത്താവളങ്ങളിൽ ആരോഗ്യ സത്യവാങ് മൂലം നൽകുകയും വേണം. പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ഫലമുള്ളവർക്ക് നേരെ വീടുകളിൽ പോയി ക്വാറന്റീനിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com