ADVERTISEMENT

ദോഹ ∙ ദോഹയിലെ ഓണവിപണി നാളെ മുതൽ ഉഷാറാകും. ലുലു, സഫാരി, ഇന്ത്യൻ സൂപ്പർമാർക്കറ്റ്, ഫാമിലി ഫുഡ് സെന്റർ തുടങ്ങി മലയാളി ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റുകളിലെല്ലാം ഓണവിപണിയിൽ വ്യാഴം മുതൽ തിരക്കേറും. ലുലു, സഫാരി എന്നിവിടങ്ങളിലെല്ലാം ഗ്രാമീണ ഓണച്ചന്തയെ അനുസ്മരിപ്പിക്കുന്ന പ്രത്യേക ഓണ ചന്തകൾ ഇത്തവണയും ഉണ്ടാകും.

കേരളത്തിൽ നിന്ന് ഓണവിപണിയിലേക്കുള്ള പച്ചക്കറികളും മറ്റും എത്തി തുടങ്ങി. ഏത്തപ്പഴം, പൂവൻപഴം, ചെറുപഴം തുടങ്ങിയ നാടൻ വാഴപ്പഴങ്ങളും വെണ്ടയ്ക്ക, മുരിങ്ങക്ക, വെള്ളരിക്ക, പടവലങ്ങ, ചക്ക, മാങ്ങ, ചക്കക്കുരു എന്നു വേണ്ട സകല നാട്ടുപച്ചക്കറികളും കൊണ്ട് സമൃദ്ധമായിരിക്കും ഓണച്ചന്തകൾ.

പച്ചക്കറികളും പഴങ്ങളും പായസ കൂട്ടുകളും വിവിധ തരം പൂക്കളും ഓണത്തപ്പന്റെ രൂപങ്ങളും മൺകലങ്ങളും മൺപാത്രങ്ങളും തുടങ്ങി നാട്ടിലെ ഗ്രാമീണ ചന്തകളിലെ ഒട്ടുമിക്ക സാധനങ്ങളും ദോഹയിലെ സൂപ്പർമാർക്കറ്റുകളുടെ ഓണച്ചന്തകളിൽ ഉണ്ടാകും. ആകർഷക ഓഫറുകളും ഉൽപന്നങ്ങൾക്ക് ഉണ്ടാകും. ഒന്നിലും ഒരു കുറവും വരുത്താതെ മലയാളികൾക്ക് പൊന്നോണം ആഘോഷിക്കാനുള്ളതെല്ലാം ഈ ഓണച്ചന്തകളിൽ ഉണ്ടാകുമെന്ന് സൂപ്പർമാർക്കറ്റുകാർ ഉറപ്പാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com