ADVERTISEMENT

ദോഹ ∙ ഖത്തറില്‍ വിശ്വാസികള്‍ക്ക് വെള്ളിയാഴ്ചയിലെ ജുമുഅ നിര്‍വഹിക്കാന്‍ 150 പള്ളികള്‍ കൂടി തുറന്നു.  കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായാണ് 150 പള്ളികള്‍ കൂടി തുറന്നത്. സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന 4-ാം ഘട്ട ഇളവുകളുടെ ഭാഗമായി  മുഴുവന്‍ പള്ളികളും തുറക്കും. അതേസമയം പള്ളികളിലെ ശുചിമുറികളും അംഗശുദ്ധി വരുത്തുന്നതിനുള്ള ഇടവും തുറക്കില്ല. കോവിഡ്-19 മുന്‍കരുതല്‍ പാലിച്ചു കൊണ്ടു വേണം വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍.

ഒന്നാം ഘട്ട ഇളവുകള്‍ മുതല്‍ ഇതുവരെ 1,000 ത്തിലധികം പള്ളികള്‍ തുറന്നിരുന്നു. രാജ്യത്തുടനീളമായി 2,000 ലധികം പള്ളികളാണുള്ളത്. അവശേഷിക്കുന്ന പള്ളികള്‍ കൂടി സെപ്റ്റംബര്‍ 1 മുതല്‍ തുറക്കും. 

വിശ്വാസികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനായി ഏറ്റവും അടുത്തുള്ള പള്ളികള്‍ ഏതൊക്കെയാണ് എന്നറിയാന്‍ ഔഖാഫ് ഇസ്‌ലാമിക് മന്ത്രാലയം പ്രത്യേക ഓണ്‍ലൈന്‍ ലിങ്കും നല്‍കിയിട്ടുണ്ട്. https://www.islam.gov.qa/services/COVID19Mosques.aspx

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com