ADVERTISEMENT

ദോഹ ∙ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള ഗിന്നസ് റെക്കോർഡ് ഖത്തറിന്.   ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) ആണ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല സംഭരണ ടാങ്കിനുള്ള റെക്കോർഡ് സ്വന്തമാക്കിയത്. 

4,36,000ലധികം ക്യുബിക് മീറ്റർ ആണ് സംഭരണിയുടെ അളവ്.  2018 ഡിസംബറിലാണ് ജല സുരക്ഷാ മെഗാ ജലസംഭരണി പദ്ധതിക്ക് കഹ്‌റാമ തുടക്കമിട്ടത്. 1,500 ദശലക്ഷം ഗാലൻ ആണ് പദ്ധതി ശേഷി. 2026 വരെ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ടാണ് പദ്ധതി.

 ഉം സലാൽ, റൗദത്ത് റാഷിദ്, അൽ തുമാമ, ഉം ബറാക, അബു നഖ്‌ല എന്നിങ്ങനെ അഞ്ചിടങ്ങളിലായാണ് കൂറ്റൻ ജലസംഭരണികളുള്ളത്. ഭാവിയിൽ 4,000 ദശലക്ഷം ഗാലൻ ശേഷിയോടെ സംഭരണികളുടെ എണ്ണം 40 ആക്കി ഉയർത്താനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com