ADVERTISEMENT

ദോഹ∙ ഖത്തറില്‍ ഇന്ന് മുതല്‍ സിനിമ തീയേറ്ററുകള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 18 വയസില്‍ താഴെയുള്ളവര്‍ക്ക് തീയറ്ററുകളില്‍ പ്രവേശനമില്ല.

കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4-ാം ഘട്ടത്തിന്റെ ഭാഗമായുള്ള 2-ാം ഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കമായതോടെയാണ് സിനിമ തീയേറ്ററുകളുടെ പ്രവര്‍ത്തന ശേഷി  30 ശതമാനമാക്കി ഉയര്‍ത്തിയത്. സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിച്ച 4-ാം ഘട്ടത്തിലെ ആദ്യ ഘട്ടം മുതല്‍ 15 ശതമാനം ശേഷിയിലാണ് തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ജിം, ഹെല്‍ത് ക്ലബ്ബ്, പൊതു നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ  പ്രവര്‍ത്തനശേഷി 30 ശതമാനമെന്നത് തുടരും. 

നിയന്ത്രണങ്ങളുടെ പുതിയ ഘട്ടത്തിലും രാജ്യത്ത് കോവിഡ്-19 മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി തുടരും. കോവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ നിറം പച്ചയെങ്കില്‍ മാത്രമേ എല്ലായിടങ്ങളിലും പ്രവേശനം അനുവദിക്കുകയുള്ളു. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിട്ടൈസര്‍ ഉപയോഗിച്ച്  പതിവായി കൈകഴുകല്‍ തുടങ്ങിയ മുന്‍കരുതല്‍ പാലിച്ചിരിക്കണം. ഇളവുകളിലെ പുരോഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ ഇളവുകള്‍ അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com