ADVERTISEMENT

അബുദാബി∙ കോവിഡ് നിയമം ലംഘിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ 10 ദിവസത്തെ വരെ ശമ്പളം പിഴയായി ഈടാക്കുമെന്ന് മാനവശേഷി ഫെഡറൽ അതോറിറ്റി അറിയിച്ചു. മാസ്ക് ധരിക്കാതിരുന്നാലും ഹസ്തദാനം നടത്തിയാലും പിഴയുണ്ട്. കോവിഡ് മാനേജരിൽനിന്നും മറച്ചുവച്ച് ഓഫിസിൽ ഹാജരാകുന്നവർക്ക് 10 ദിവസത്തെ അടിസ്ഥാന വേതനം പിഴ നൽകേണ്ടിവരും.  കോവിഡ് ലക്ഷണമുള്ളതായി റിപ്പോർട്ട് ചെയ്യാതിരുന്നാൽ 3 ദിവസത്തെ ശമ്പളം പിടിക്കും. 3 തവണ നിയമം ലംഘിച്ചാൽ 10 ദിവസത്തെ ശമ്പളം നൽകേണ്ടിവരും.

ഹസ്തദാനം നടത്തുന്നവർക്ക് 2 തവണ മുന്നറിയിപ്പു നൽകും. മൂന്നാം തവണ നിയമം ലംഘിച്ചാൽ ഒരു ദിവസത്തെ ശമ്പളം പിഴയായി ഈടാക്കും. അകലം പാലിച്ചില്ലെങ്കിൽ ആദ്യം രേഖാമൂലം മുന്നറിയിപ്പു നൽകും. മൂന്നാം തവണയും നിയമം ലംഘിച്ചാൽ 3 ദിവസത്തെ ശമ്പളം ഈടാക്കും. കോവിഡ് മാനദണ്ഡം പാലിക്കാതെ യുഎഇയിലേക്കു വരികയും പോവുകയും ചെയ്യുന്നവരുടെ 3 ദിവസത്തെ ശമ്പളം റദ്ദാക്കും. രണ്ടാം തവണ നിയമം ലംഘിച്ചാൽ 5 ദിവസത്തെയും മൂന്നാം തവണ ആവർത്തിച്ചാൽ 10 ദിവസത്തെയും ശമ്പളമാണ് പിഴ. കോവിഡ് പരിശോധനയ്ക്കു വിസമ്മതിച്ചാൽ ഒരു ദിവസത്തെ ശമ്പളവും ആവർത്തിച്ചാൽ 3 ദിവസത്തെയും മൂന്നാം തവണയും വിസമ്മതിച്ചാൽ 5 ദിവസത്തെയും ശമ്പളം പിഴ നൽകണം. തുടർച്ചയായി 3 തവണ കോവിഡ് മാർഗനിർദേശം പാലിക്കാത്തവർക്ക് ഒരു ദിവസത്തെ ശമ്പളമായിരിക്കും പിഴ.

ജീവനക്കാരിൽ രോഗലക്ഷണം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ലൈൻ മാനേജർക്ക് ഒരു ദിവസത്തെ ശമ്പളവും 2 തവണ കൂടി കൃത്യ നിർവഹണത്തിൽ വീഴ്ചവരുത്തിയാൽ 3 ദിവസത്തെ ശമ്പളവും പിഴയായി ഈടാക്കും.കോവിഡ് രോഗികളുമായി സമ്പർക്കം  പുലർത്തിയതും ക്വാറന്റീൻ നിയമം പാലിക്കാത്തതുമായ വിവരങ്ങൾ തൊഴിലുടമയിൽനിന്നു മറച്ചുവച്ച തൊഴിലാളിക്ക് ഒരു ദിവസത്തെ ശമ്പളവും 2 തവണ കൂടി നിയമലംഘനം ആവർത്തിച്ചാൽ 3 ദിവസത്തെ ശമ്പളവും ഈടാക്കും. മാസ്ക് ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് ആദ്യം രേഖാമൂലം മുന്നറിയിപ്പു ലഭിക്കും. ആവർത്തിച്ചാൽ ഒരു ദിവസത്തെയും മൂന്നാം തവണ നിയമം ലംഘിച്ചാൽ 3 ദിവസത്തെയും ശമ്പളം പിഴയീടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com