ADVERTISEMENT

ദോഹ ∙ എഎഫ്‌സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങൾക്ക് ദോഹയിൽ തുടക്കമായി.  ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ സൗദി, യുഎഇ ക്ലബ്ബുകൾക്ക് ജയം. സൗദി അറേബ്യയുടെ അൽ അഹ്‌ലി, അൽ ഹിലാൽ,  യുഎഇയുടെ ഷഹ്ബാബ് അൽ അഹ്‌ലി ക്ലബ്ബുകളാണ് ആദ്യ ദിനത്തിലെ ജേതാക്കൾ.

2022 ലോകകപ്പ് സ്റ്റേഡിയമായ അൽ ജനൗബിൽ നടന്ന മത്സരത്തിൽ സൗദിയുടെ അൽ ഹിലാൽ ഉസ്‌ബെക്കിസ്ഥാന്റെ പഖ്തഖോറിനെ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇറാന്റെ ഷഹർ ഖൊദ്രോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുഎഇ പരാജയപ്പെടുത്തിയത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാഖിന്റെ അൽ ഷുർത്തയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സൗദിയുടെ അൽ അഹ്‌ലിയും ജേതാക്കളായത്. 4 ഗ്രൂപ്പുകളിലായി 15 ടീമുകളാണ് നിലവിൽ മത്സര രംഗത്തുള്ളത്. ഖത്തറിന്റെ അൽ ദുഹെയ്‌ലും അൽ സദ്ദും വരും ദിവസങ്ങളിൽ മത്സരിക്കും.

കളിക്കാർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുഎഇയുടെ അൽ വഹ്ദ ക്ലബ്ബ് മത്സരങ്ങളിൽ നിന്ന് പിൻമാറിയതിനാലാണ് ടീമുകളുടെ എണ്ണം 15 ആയി കുറഞ്ഞത്. കർശന കോവിഡ്-19 പ്രോട്ടോക്കോൾ നടപ്പാക്കിയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഗ്രൂപ്പ്, സെമി ഫൈനൽ മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com