ADVERTISEMENT

ദോഹ ∙ അൽ വജ്ബ കിഴക്കൻ (പാക്കേജ്-1) മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസനങ്ങളുടെ നിർമാണ ജോലികൾ തുടങ്ങി. അൽ വജ്ബയുടെ കിഴക്ക്, ഉം അൽ ദോം സ്ട്രീറ്റിന്റെ പടിഞ്ഞാറ്, റൗദത്ത് അൽ നാസർ സ്ട്രീറ്റിന്റെ വടക്ക് എന്നിങ്ങനെ 3 സോണുകളായി തിരിച്ചാണ് പാക്കേജ്-1ലെ വികസന പ്രവർത്തനങ്ങൾ.

17 കിലോ മീറ്റർ റോഡ്, 34 കിലോമീറ്റർ കാൽനട, സൈക്കിൾ പാത, 2,570 പാർക്കിങ് സ്ഥലങ്ങൾ എന്നിവ കൂടാതെ ഡ്രെയ്നേജ്, സംസ്‌കരിച്ച ജല വിതരണ ശൃംഖല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് പദ്ധതിയിലുള്ളത്.

പ്രദേശങ്ങളിലെ ആഭ്യന്തര സ്ട്രീറ്റുകളുടെ വിപുലീകരണം, റോഡ് സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവയെല്ലാം ലക്ഷ്യമിട്ടുളള വികസനം 368 പാർപ്പിട പ്ലോട്ടുകൾക്ക് ഗുണകരമാകും. നിർമാണം 2023 രണ്ടാം പാദത്തിൽ പൂർത്തിയാകും. 26.3 കോടി റിയാലാണ് പദ്ധതി ചെലവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com