ADVERTISEMENT

ദോഹ ∙ ഖത്തറിലെ റീട്ടെയ്ല്‍ ശൃംഖല വിപുലീകരിച്ചു കൊണ്ട് ബിന്‍ മഹ്മൂദില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 13-ാമത്തെ ശാഖ തുറന്നു. നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ വെര്‍ച്വല്‍ വേദിയിലൂടെയാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോടെ 85,000 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഷോപ്പിങ് അനുഭവം നല്‍കുന്നതാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് പറഞ്ഞു. മണി എക്‌സ്‌ചേഞ്ച്, എടിഎം ഉള്‍പ്പെടെയുള്ള സേവനങ്ങളും പുതിയ ശാഖയിലുണ്ട്.

lulu-new-hypermarket-in-qatar

തദ്ദേശീയമായ ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് വില്‍പ്പനയ്ക്കായി പ്രത്യേക ഇടവും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഴം-പച്ചക്കറി, ഇറച്ചി-മീന്‍, പൗള്‍ട്രി, ബേക്കറി, ഹോട് ഫുഡ്, റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങള്‍, ക്ഷീര ഉല്‍പന്നങ്ങള്‍, ശിതീകരിച്ച ഭക്ഷ്യസാധനങ്ങള്‍, ഗ്രോസറി എന്നിവ കൂടാതെ ജൈവ ഉല്‍പന്നങ്ങള്‍, പ്രശസ്ത രാജ്യാന്തര ബ്രാന്‍ഡുകളിലുള്ള ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉല്‍പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്, ഐടി ഉല്‍പന്നങ്ങള്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും പുതിയ ശാഖയിലും ഷോപ്പിങ്ങിന് സൗകര്യപ്രദമായ തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 

 കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പുതിയ ലുലുവിന്റെ പ്രവര്‍ത്തനവും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗ്രോസറി, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഫുട് വെയര്‍, ലഗേജ്, കളിപ്പാട്ടം, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറി തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകളുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com