ADVERTISEMENT

ദുബായ്∙ ആഗോളതലത്തിൽ ചില്ലറ വിൽപന മേഖല അടുത്ത വർഷത്തോടെ 25 ലക്ഷം കോടി ഡോളറിന്  മുകളിൽ പോകുമെന്ന് കണക്കുകൾ. അതേ സമയം ഈ വർഷം 9.6% ഇടിവുണ്ടാകുമെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ജിസിസി രാജ്യങ്ങളിൽ ചില്ലറ വിൽപന മേഖല 2023 ൽ 4 % വളർച്ച രേഖപ്പെടുത്തി 30800 കോടി ഡോളറിലെത്തും. 2018ൽ 25300 കോടി ഡോളറായിരുന്നു ഇത്. അതേ സമയം റീടെയ്ൽ മേഖലയിൽ ഓൺലൈൻ   വ്യാപാരം വൻകുതിപ്പുണ്ടാക്കുമെന്നും വ്യക്തമാകുന്നു.

ഓൺലൈൻ വ്യാപാരമേഖലയിൽ  2023 ആകുമ്പോഴേക്കും 22% വർധനയുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 14.1% വർധന രേഖപ്പെടുത്തിയിരുന്നു. ജിസിസി മേഖലയിൽ മാത്രം  ഇ-കോമേഴ്സ് ഈ വർഷം മാത്രം 1970 കോടി ഡോളറാവും. സൗദിയാണ് ഈ മേഖലയിലെ വമ്പൻ. 830 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുക. 750 കോടി ഡോളറിന്റെ വ്യാപാരവുമായി തൊട്ടുപിന്നാലെ യുഎഇയുണ്ട്. സൗദിയിലെയും യുഎഇയിലെയും നല്ലൊരു ശതമാനം ഉപഭോക്താക്കളും ഓൺലൈൻ വ്യാപാരത്തിലേക്ക് ആകൃഷ്ടരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രത്യേകിച്ച് കോവിഡിനെ തുടർന്ന് എല്ലാവരും ഓൺലൈൻ ഇടപാടുകൾ നടത്തി പരിചയിച്ചതും സുരക്ഷാ മുൻകരുതലുകളും ഈ മേഖലയിലെ സാധ്യതകൾ വർധിപ്പിക്കുകയാണ്. ഇപ്പോൾത്തന്നെ ലുലു അടക്കമുള്ള ചില്ലറ വ്യാപാര രംഗത്തെ  വമ്പൻമാരെല്ലാം ഓൺലൈൻ വ്യാപാര രംഗം ശക്തമാക്കി. ലുലുവിന്റെ മൊത്തം വിറ്റുവരവിന്റെ 25% ഓൺലൈനിൽ നിന്നാകുമെന്ന് ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com