ADVERTISEMENT

ദോഹ ∙ സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്താൻ അടുത്ത വർഷം ഖത്തർ-യുഎസ് സാംസ്‌കാരിക വർഷമായി ആഘോഷിക്കും. വാഷിങ്ടൺ ഡിസിയിൽ നടന്ന ഖത്തർ-യുഎസ് നയതന്ത്ര ചർച്ചയിൽ ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ഖത്തർ മ്യൂസിയമാണ് സാംസ്‌കാരിക വർഷാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. സാംസ്‌കാരിക ആഘോഷത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലും പ്രദർശനങ്ങൾ, മേളകൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങി ഒരു വർഷം നീളുന്ന പരിപാടികളാണ് നടക്കുക.

കല, സംഗീതം, കായികം, പൈതൃകം എന്നിവയിലെല്ലാമുള്ള സാംസ്‌കാരിക സമന്വയത്തിന്റെ ആഘോഷമാണിത്. 2012 ൽ ഖത്തർ-ജപ്പാൻ സാംസ്‌കാരിക വർഷാഘോഷത്തോടെയാണ് ഖത്തർ മ്യൂസിയം സാംസ്‌കാരിക വർഷാഘോഷത്തിന് തുടക്കമിട്ടത്. 2019 ൽ ഇന്ത്യയുമായി ചേർന്നാണ് സാംസ്‌കാരിക വർഷം ആഘോഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com