ADVERTISEMENT

അബുദാബി∙ തിയറ്ററിൽ ഒറ്റയ്ക്കിരുന്ന് ഒരു സിനിമ കണ്ടാലോ. വേണമെങ്കിൽ അടുത്ത ചങ്ങാതിമാരുമാകാം. യുഎഇയിൽ വോക്സ് സിനിമാസ് ആണ് തിയറ്റർ വാടകയ്ക്ക് എടുത്ത് സിനിമ കാണാൻ അവസരം ഒരുക്കുന്നത്.  അബുദാബിയിലും ദുബായിലുമുള്ള വോക്സ് സിനിമാ തിയറ്ററുകൾ ഇങ്ങനെ വാടകയ്ക്ക് എടുക്കാം. കോവിഡ് സുരക്ഷാഭീതി മൂലം തിയറ്ററിൽനിന്ന് അകന്ന ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

വ്യക്തികൾക്കോ 10 പേർ അടങ്ങുന്ന സംഘത്തിനോ തിയറ്റർ വാടകയ്ക്കെടുക്കാം. സിനിമ കാണാൻ എത്തുന്നവർ 10 പേരിൽ കൂടാൻ പാടില്ല. തിയറ്ററിൽ തന്നെ ഇരുന്ന് ബിഗ് സ്ക്രീനിൽ ഇഷ്ടപ്പെട്ട സിനിമ വേണ്ടപ്പെട്ടവരോടൊപ്പം കാണാം. ബഹളമില്ല, സുരക്ഷിതവുമാണ്.അബുദാബി അൽമർയ ഐലൻഡിലെയും, യാസ് മാളിലെയും   തിയറ്ററുകളിലും ദുബായിലെ മാൾ ഓഫ് ദ് എമിറേറ്റ്സ്, ദെയ്റ, മിർദിഫ്, നഖീൽ സിറ്റി സെന്ററുകളിലും ഈ സൗകര്യമുണ്ട്.

വാടക നിരക്ക്

അബുദാബിയിലാണ് തിയറ്റർ വാടകയ്ക്ക് എടുക്കുന്നതെങ്കിൽ 900 ദിർഹം (18,000 രൂപയിലേറെ) നൽകണം. ദുബായിൽ 450 ദിർഹം (9000 ത്തിലേറെ) മതി. വോക്സ് സിനിമാസ് വെബ്സൈറ്റിൽ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം.  വിവരങ്ങൾക്ക് ഫോൺ: 600 599905

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com