ADVERTISEMENT

ദോഹ ∙ വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ലാഭിച്ച് അധികൃതരുടെ ഊർജ സംരക്ഷണ ശ്രമങ്ങൾക്ക് പിന്തുണ നൽകാം. എൽഇഡി ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) സമഗ്ര ബോധവൽക്കരണമാണ് നടത്തുന്നത്. വെള്ളത്തിന്റെയും വൈദ്യൂതിയുടെയും കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ പദ്ധതിയായ തർഷീദിന്റെ കീഴിലാണ് ക്യാംപെയ്‌നുകൾ. എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ 10 മുതൽ 18 മടങ്ങു വരെ ഊർജം ലാഭിക്കാം. മാത്രമല്ല വൈദ്യുത നിരക്കിലും കാര്യമായ കുറവ് വരികയും ചെയ്യും.

ചൂട് കുറവെന്ന് മാത്രമല്ല ഹാനികരമായ കാർബൺ പ്രസരണവുമില്ല. കണ്ണുകൾക്കും ഉത്തമം. എൽഇഡി ലൈറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2016 മേയ് 1 മുതലാണ് രാജ്യത്ത് 75, 100 വാട്ട് ടങ്സ്റ്റൺ ബൾബുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചത്. പരിസ്ഥിതി സംരക്ഷണം, കാർബൺ പ്രസരണം കുറയ്ക്കൽ, ഊർജ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു നിരോധനം. ബോധവൽക്കരണത്തിനൊപ്പം വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളും കഹ്‌റാമ സ്വീകരിക്കുന്നുണ്ട്. രാവിലെ 7.00 മുതൽ വൈകിട്ട് 4.30 വരെ വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ പുറത്ത് ലൈറ്റുകൾ തെളിച്ചിട്ടാൽ 10,000 റിയാൽ ആണ് പിഴ. പകൽ സമയങ്ങളിൽ പരമാവധി പ്രകൃതി വെളിച്ചം ഉപയോഗിക്കാം. ലൈറ്റുകളും എസികളും ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യാനും മറക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com