ADVERTISEMENT

അബുദാബി∙ യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാർച്ചിൽ നിർത്തിവച്ച സന്ദർശക, ടൂറിസ്റ്റ് വീസ പുനരാരംഭിച്ചു. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഇന്നലെത്തന്നെ വീസ വിതരണം തുടങ്ങി.

ദുബായിൽ ജൂണിൽ ആരംഭിച്ചിരുന്നു. തൊഴിൽ വീസ നിരോധനം തുടരും. എന്നാൽ, താൽക്കാലിക ജോലിയിൽ ഏർപ്പെടാവുന്നവിധം മിഷൻ വീസ ഉൾപ്പെടെ നൽകും. ഹ്രസ്വകാല ജോലികൾക്കും വീസ നൽകും. യാത്ര ചെയ്യുന്നവർക്ക് 96 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് (ആർടി പിസിആർ ടെസ്റ്റ്) സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

faic-uae-logo

കോവിഡ്–19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വീസ അനുവദിച്ചു തുടങ്ങിയതെന്നു ദേശീയ മാധ്യമ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

ലോക് ഡൗണ‍ിനെ തുടർന്ന് മാര്‍ച്ച് 17നായിരുന്നു എഫ്എെഎസി ഡിപ്ലോമാറ്റിക് പാസ്പോർട്ടുള്ളവർക്ക് ഒഴികെ എല്ലാ വീസകളും നിർത്തലാക്കിയത്. എന്നാൽ, സന്ദർശക വീസ അടുത്തിടെ പുനരാരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com