ADVERTISEMENT

റിയാദ്∙ സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 231 ഇന്ത്യക്കാരെ സൗദി എയർലൈൻസ് വിമാനത്തിൽ ചെന്നൈയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനായി സഹകരിച്ച സൗദി എയർലൈൻസിനും തമിഴ്നാട് സൈനിക കാര്യ മന്ത്രാലയത്തിനും എംബസി കൃതജ്ഞത അറിയിച്ചു. മലയാളികൾ അടക്കമുള്ള 351 പേരെ 26ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിക്കും. ഇവരെ കഴിഞ്ഞ 19ന് എത്തിക്കാനായിരുന്നു പദ്ധതി എങ്കിലും സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു.

നാടുകടത്തൽ കേന്ദ്രത്തിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ വരും ദിവസങ്ങളിൽ റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന് നാട്ടിലെത്തിക്കുമെന്നും പറഞ്ഞു. 800ഓളം ഇന്ത്യക്കാരാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com