ADVERTISEMENT

ഷാർജ/കരിപ്പൂർ ∙ ഷീറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 17 ലക്ഷം രൂപയുടെ 350 ഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.

ഷാർജയിൽനിന്നെത്തിയ കാസർകോട് കോട്ടികുളം സ്വദേശി  കാദറിന്റെ ഹാൻഡ് ബാഗിൽനിന്നാണു സ്വർണം കണ്ടെടുത്തത്. കാർഡ്ബോർഡ് ഷീറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഡപ്യൂട്ടി കമ്മിഷണർ ടി.എ.കിരൺ, സൂപ്രണ്ടുമാരായ കെ.പി.മനോജ്, കെ.സുധീർ, തോമസ് വർഗീസ്, ഇൻസ്പെക്ടർമാരായ വി.സി.മിനിമോൾ, യോഗേശ് യാദവ്, പ്രേം പ്രകാശ് മീന, എം.ജയൻ, ജി.നരേഷ്, ഹെഡ് ഹവിൽദാർ എം.എൽ.രവീന്ദ്രൻ എന്നിവരാണു സ്വർണം പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com