ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റി മെംബർ സെക്രട്ടറി അലി മുഹ്സനിയുമായി കൂടിക്കാഴ്ച നടത്തി.

എൻ‌ജിനീയറിങ് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. എൻ‌ജിനീയർമാരുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ എൻ‌ജിനീയർമാർ കുവൈത്തിൽ പ്രതിസന്ധി നേരിടുന്നുണ്ട്.

രണ്ട് രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ ഈ വിഷയത്തിൽ നിരന്തരം ചർച്ചകൾ തുടരുന്നുവെങ്കിലും  പരിപൂർണ  പരിഹാരം ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുമായി ഇന്ത്യൻ സ്ഥാനപതിയുടെ കൂടിക്കാഴ്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com