ADVERTISEMENT

ദുബായ് ∙ യുഎഇ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തിൽ വനിതാ–പുരുഷ  ഏകീകരണം. നാളെ (വെള്ളി) മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് ദേശീയ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. മലയാളികള‌ടക്കം സ്ത്രീകളായ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. തങ്ങൾക്കും പുരുഷന്മാരുടെ തുല്യ ശമ്പളം ലഭിക്കുമെന്ന പുതിയ നിയമം ഇവരിൽ ആഹ്ളാദം പരത്തി.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനാണ് ഫെഡറൽ നിയമം നമ്പർ. 06 / 2020 അനുസരിച്ചുള്ള  മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലി ചെയ്യുന്ന വനിതകൾക്ക് പുരുഷന്മാരെപ്പോലെ ശമ്പളം അല്ലെങ്കിൽ മറ്റു ആനുകൂല്യം ലഭിക്കാൻ അവകാശമുണ്ട്. മനുഷ്യവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി നിർദേശം മുന്നോട്ടുവച്ചത്. 

ലിംഗ സമത്വത്തിൽ രാജ്യത്തിന്റെ ഖ്യാതി രാജ്യാന്തര തലത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇൗ വിഷയത്തിൽ യുഎഇ ഗൾഫിലെ തന്നെ രാജ്യങ്ങൾക്ക് മാർഗദർശിയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2020ൽ പറഞ്ഞു.  

അലീഷ മൂപ്പന്‍
അലീഷ മൂപ്പന്‍

തുല്യ വേതനം; യുഎഇയുടെ ധീരമായ നടപടി: അലീഷ മൂപ്പൻ

യുഎഇയിൽ വനിതകൾക്ക് പുരുഷന്മാരുടെ തന്നെ വേതനം നടപ്പാക്കുന്നതിൽ ആസ്റ്റർ ഡിഎം ഹെൽത് കെയർ ഡെപ്യുട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ വനിതകളുടെ കർമശേഷി വർധിപ്പിക്കാൻ ഇൗ നിയമം വഴിയൊരുക്കുമെന്ന് പ്രത്യാശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com