ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്നും ആയിരത്തിലേറെ. 1002 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1083 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പ്രതിദിന കണക്കാണ്. 

93,618 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. 942 പേർകൂടി സുഖംപ്രാപിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,532 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 77,937 ഉം ആയി. ഒരാൾകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 407 ആയി. ചികിത്സയിലുള്ളവർ: 10,188. മൂന്നാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 88 ലക്ഷത്തിലേറെ പേർക്ക് രോഗ പരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. 

രോഗികൾ കൂടാൻ കാരണം സുരക്ഷാ അവഗണന

രാജ്യത്ത് അടുത്ത ദിവസങ്ങളിലായി രോഗികളുടെ എണ്ണം കൂടാൻ കാരണം സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ വ്യാപകമായി നടന്നുവരുന്നു. കോവിഡ് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിർദേശിച്ചു. രോഗികൾ വർധിക്കാൻ കാരണം പാർട്ടികൾ, അനുശോചന പരിപാടികൾ തുടങ്ങിയ കൂട്ടായ്മകളിൽ നിന്നും ക്വാറന്റീൻ പ്രോട്ടോകോൾ ലംഘിച്ചതു മൂലവുമാണെന്ന് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com