ADVERTISEMENT

മക്ക∙ഏജന്റ് സംവിധാനം അവസാനിപ്പിച്ച് ഉംറ തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീർഥാടകരുടെ യാത്ര ബുക്ക് ചെയ്യൽ നടപടികൾ ക്രമപ്പെടുത്തി എളുപ്പമാക്കുന്നതിനും ഹജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ഇഅതമർനാ ആപ്ലിക്കേഷൻ തിങ്കളാഴ്ച മുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് ഉംറ സേവനദാതാക്കൾക്കിടയിൽ മത്സരം വർധിപ്പിക്കുകയും തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും സമൃദ്ധമായ അനുഭവങ്ങളും സമ്മാനിക്കാൻ ഉപകരിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. 

മഹാമാരിക്കാലത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായി തീർഥാടകരെ നിയന്ത്രിക്കുന്നതിനും യോജിച്ച സമയം തിരഞ്ഞെടുത്ത്  ഉംറ നിർവഹിക്കുന്നതിനും ആപ്ലിക്കേഷൻ മുഖേന കഴിയും. താമസം, ഗതാഗതം, വിശ്രമം തുടങ്ങിയ  സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഈ ആപ്പിലുണ്ട്. തീർഥാടകർ മികച്ച സേവനം നൽകുന്നവരെ തിരഞ്ഞെടുക്കുന്നത് സേവന ദാതാക്കളുടെ നിലവാരം മെച്ചപ്പെടുത്താൻ ഉപകരിക്കും. പ്രത്യേകിച്ച് അഭ്യന്തര തീർഥാടകർക്ക് മത്സരാധിഷ്ഠിത വിലയ്ക്ക് മികച്ച സേവനങ്ങൾ നൽകാൻ കമ്പനികൾ കഠിനമായി പരിശ്രമിക്കുമെന്നും ഹജ്- ഉംറ മന്ത്രാലയത്തിലെ ചീഫ് പ്ലാനിംഗ്, സ്ട്രാറ്റജി ഓഫിസർ ഡോ. അമർ അൽ മദ്ദ പറഞ്ഞു.പ്രധാനമായും കൊറോണ പശ്ചാത്തലത്തിൽ വിശുദ്ധ പള്ളികളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നിയന്ത്രണങ്ങൾക്കാണ് ആപ്പ് നിലവിൽ വന്നത്. 

എന്നാൽ മൊബൈൽ ആപ്ലിക്കേഷൻ ആയതിനാൽ വിദേശ തീർഥാടകർക്ക് ബാഹ്യ ഏജന്റുമാർ ഇല്ലാതെ ഉംറ കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് സേവനങ്ങൾ ഉറപ്പ് വരുത്താൻ കഴിയും.സൗദിയിലെ താമസക്കാരുടെയും സ്വദേശികളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തന്നതിനും പ്രതിരോധ രീതികൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി വികസിപ്പിച്ച തവക്കൽനാ ആപ്പിലേക്ക് ഉംറ ആപ്ലികേഷനിലെ വിവരങ്ങൾ ബന്ധിപ്പിക്കും. ഇതുവഴി തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നും അധികൃതർ വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഉംറ തീർഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 4 മുതൽ അഭ്യന്തര തീർഥാടകരുടെ  ആകെ ശേഷിയുടെ  30 ശതമാനത്തിനും 18 മുതൽ 75 ശതമാനത്തിനും ആണ് അനുമതി നൽകുക. നവംബർ ഒന്ന് മുതലാണ് രാജ്യത്തിന് പുറത്തുള്ളവർക്ക് വേണ്ടി പരിമിത അളവിൽ ഉംറ തീർഥാടനത്തിന് അനുമതി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com