ADVERTISEMENT

ദുബായ്∙ ദുബായിൽ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ അടുത്ത 2 വർഷം  പാർക്കിങ് ഫീസ് അടയ്ക്കേണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ‍് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ)  അറിയിച്ചു. ഇൗ വർഷം ജുലൈ ഒന്നു മുതൽ ഇൗ നിയമം ബാധകമാണ്.

maitha-bin-adi

 

ഇതിനായി ഇലക്ട്രിക് വാഹന ഉടമകൾ ആർടിഎയെ സമീപിക്കേണ്ടതില്ല. റജിസ്റ്റർ ചെയ്ത ഇലക്ട്രിക്  വാഹനങ്ങൾക്കെല്ലാം യാന്ത്രികമായി ഇളവ് ലഭിക്കുമെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ‍്സ് ഏജന്‍സി സിഇഒ മൈത ബിൻ അദായ് പറഞ്ഞു. എന്നാൽ, ദുബായിക്ക് പുറത്തുള്ള എമിറേറ്റുകളിൽ റജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ഇൗ ആനുകൂല്യം ലഭിക്കില്ല. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ കൂടുതൽ പ്രേരിപ്പിച്ച് ദുബായിയെ പരിസ്ഥിതി സൗഹൃദ എമിറേറ്റാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം. ദുബായിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യൻ ബിസിനസുകാർ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com