ADVERTISEMENT

ദോഹ ∙ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.

കുവൈത്തിലെ ബിലാല്‍ ബിന്‍ റബാഹ് പള്ളിയിലാണ് പ്രാര്‍ത്ഥന നടന്നത്. അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍താനി, ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി എന്നിവരെ കൂടാതെ മന്ത്രിമാരും ഷെയ്ഖുമാരും അമീറിനൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

 കുവൈത്ത് വിമാനത്താവളത്തിലെത്തിയ അമീറിനെ അമീരി ദിവാന്‍ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് അല്‍ ഖാലിദ് ഹമദ് അല്‍ സബാഹ്, കുവൈത്തിലെ ഖത്തര്‍ സ്ഥാനപതി ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com