ADVERTISEMENT

കുവൈത്ത് സിറ്റി ∙ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ മൃതദേഹം സുലൈബികാത്ത് കബർസ്ഥാനിൽ കബറടക്കി. ചൊവ്വാഴ്ച യു‌എസിൽ അന്തരിച്ച് ഷെയ്ഖ് സബാഹിൻ‌‌റെ മൃതദേഹം ഇന്ന് (ബുധൻ) ഉച്ചയോടെയാണു കുവൈത്തിൽ എത്തിച്ചത്.

ബിലാൽ ബിൻ റബാഹ് പള്ളിയിൽ ജനാസ നമസ്കാരത്തിന് ശേഷമാണ് മൃതദേഹം സുലൈബികാത്തിൽ എത്തിച്ചത്. മൃതദേഹം കാണുന്നതിനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ബന്ധുക്കൾക്ക് മാത്രമായിരുന്നു അനുമതി. കോവിഡ് പശ്ചാത്തലത്തിലുള്ള മുൻ‌കരുതലിൻ‌‌റെ ഭാഗമായാണ് അത്. 2മാസത്തിൽ ഏറെയായി യു‌എസിൽ ചികിത്സയിലായിരുന്ന ഷെയ്ഖ് സബാഹ് ചൊവ്വാഴ്ചയാണ് അന്തരിച്ചത്. 

funeral2

യു‌എസിൽനിന്ന് പ്രത്യേക വിമാനത്തിൽ എത്തിച്ച മൃതദേഹം അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ‌റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നു.

funeral1

ഷെയ്ഖ് സബാഹിൻ‌റെ സഹോദരനും നാഷനൽ ഗാർഡ് ഡപ്യൂട്ടി മേധാവിയുമായ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് മുബാറക് ജാബർ അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് എന്നിവർ യു‌എസിൽനിന്ന് മൃതദേഹത്തെ അനുഗമിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com