ADVERTISEMENT

റിയാദ് ∙ സൗദിയിൽ പുതുതായി 418 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, 612 രോഗികൾ സുഖം പ്രാപിച്ചു. അതേസമയം 29 പേർ മരണത്തിന് കീഴടങ്ങി. 43 പേർക്ക് രോഗം കണ്ടെത്തിയ ജിദ്ദയാണ് ഇന്നത്തെ കണക്കിൽ മുന്നിൽ. മക്ക, റിയാദ് 31, യാമ്പു 29, ഹുഫൂഫ് 25, മദീന 23, ബൽജുൽഷി 21, ദമാം 21 എന്നിങ്ങനെയാണ് മറ്റു പ്രധാന പ്രദേശങ്ങളിലെ സ്ഥിതി. 130  പേർ സുഖം പ്രാപിച്ച ജിദ്ദയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ രോഗമുക്തി. 

ഇതോടെ രാജ്യത്തെ ആകെ  രോഗികളുടെ എണ്ണം 334605 ഉം രോഗമുക്തി നേരിയവർ 319154  ഉം മരണസംഖ്യ 4768 ആയി ഉയർന്നു. 10683 രോഗികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 993 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണ്. 47320  പുതിയ ടെസ്റ്റുകൾ ഉൾപ്പെടെ ഇതിനകം സൗദിയിൽ 6491493 കോവിഡ് പരിശോധനകൾ പൂർത്തിയാക്കി. 95.38  ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com