ADVERTISEMENT

കുവൈത്ത് സിറ്റി∙അടുത്ത കുവൈത്ത് ഭരണാധികാരിയായി കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കുവൈത്ത് സിറ്റിയിലെ നാഷനൽ അസംബ്ലിയിൽ ഇന്ന് രാവിലെയായിരുന്നു ലളിതമായ ചടങ്ങ്. കുവൈത്തിന്റെ പതിനാറാമത്തെ അമീറാണ് ഷെയ്ഖ് നവാഫ്. 

new-kuwait-emir-2

രാജ്യത്തിന്റെ ഭരണഘടനയെയും നിമയത്തെയും ബഹുമാനിക്കുന്നതായി ഷെയ്ഖ് നവാഫ് പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യം, താത്പര്യം, സമ്പത്ത് തുടങ്ങിയവ കാത്തുസരംക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനാണ്. എല്ലാത്തിലുമുപരി രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്നാണ് പുതിയ സ്ഥാനാരോഹണം. ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ അമേരിക്കയിലാണ് അന്തരിച്ചത്. അതേസമയം,  ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഭൗതിക ശരീരം അമേരിക്കയിൽ നിന്ന് കൊണ്ടുവരുമ്പോൾ ഏറ്റുവാങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

ഗൾഫിന്റെ സുസ്ഥിരതയ്ക്ക് വേണ്ടി പ്രവർത്തിച്ചു

ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 83കാരനായ ഇദ്ദേഹം ജുലൈ 18 മുതൽ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.  2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അർധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധ–ആഭ്യന്തര മന്ത്രിയായിരുന്നു.

Sheikh-Nawaf

1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴിൽ–സാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഇൗ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയിൽ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാർഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. ഗൾഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം ഗൾഫ് കോ ഒാപറേഷൻ കൗൺസിൽ(ജിസിസി) സമ്മേളനങ്ങളിൽ നിര്‍ണായകമായ റോൾ കൈകാര്യം ചെയ്തു. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com