ADVERTISEMENT

റാസൽഖൈമ∙ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൻ അഗ്നിബാധ. 44 തൊഴിലാളികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ആർക്കും പരുക്കില്ല. ഇന്നലെ രാത്രി 9ന് ശേഷം അല്‍ മരീദ് ഏരിയയിലെ തുറമുഖത്തിനും ജല–വൈദ്യുതി നിലയത്തിനുമടുത്താണ് സംഭവമെന്ന് റാക് സിവിൽ ഡിഫൻസ് വിഭാഗം ഡയറക്ടർ ബ്രി.ജനറൽ മുഹമ്മദ് അബ്ദുല്ല അൽ സഅബി പറഞ്ഞു. ലഫ്.കേണൽ സാലെം അൽ ഷാഇറിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും പൊലീസും രക്ഷാപ്രവർത്തനം നടത്തി. 

തൊഴിലാളികളെ പുറത്തിറക്കിയ ശേഷം തീ മറ്റിടങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാൻ നിയന്ത്രിച്ചു. സ്വകാര്യ കമ്പനിയുടെ താത്കാലിക കാരവനുകളാണ് കത്തിനശിച്ചത്. തൊഴിലാളികളുടെ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപരകരണങ്ങളടക്കം മിക്കതും ചാമ്പലായി. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com