ADVERTISEMENT

ദോഹ ∙ ഖത്തറില്‍ ഒക്‌ടോബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ഡീസലിന് കുറവ്. ഒക്‌ടോബര്‍ 1 മുതല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.25 റിയാല്‍, സൂപ്പറിന് 1.30 റിയാല്‍ ആണ് നിരക്ക്. പ്രീമിയം, സൂപ്പര്‍ നിരക്കില്‍ അഞ്ച് ദിര്‍ഹം വീതമാണ് വര്‍ധന. ഡീസല്‍ വില ലിറ്ററിന് 1.15 റിയാല്‍ ആണ്. സെപ്റ്റംബറിനേക്കാള്‍ 10 ദിര്‍ഹമാണ് കുറവ്. സെപ്റ്റംബറില്‍ ഡീസലിന് 1.25 റിയാല്‍ ആണ് നിരക്ക്. 

ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. 2017 സെപ്റ്റംബര്‍ മുതല്‍ക്കാണ് രാജ്യാന്തര എണ്ണ വിപണി വില അനുസരിച്ച് പ്രതിമാസ ഇന്ധന നിരക്ക് പ്രഖ്യാപിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com