ADVERTISEMENT

ദുബായ്∙ കോവിഡ് വ്യാജ സർട്ടിഫിക്കറ്റ് വഞ്ചനയ്ക്ക് ഇരയാകാതിരിക്കാൻ തങ്ങളുടെ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷം മാത്രം ലാബ് പരിശോധന നടത്തണമെന്ന് അംഗീകൃത ഏജൻസിയായ പ്യുവർ ഹെൽത്ത് അധികൃതർ. പോർട്ടലിൽ റജിസ്റ്റർ ചെയ്യാതെ ലാബുകളിൽ നേരിട്ടു പരിശോധന നടത്തി തങ്ങൾ സാക്ഷ്യപ്പെടുത്താത്ത സർട്ടിഫിക്കറ്റുമായി എത്തിയവരുടെ ദുബായ് യാത്രയാണ് കഴിഞ്ഞദിവസം മുടങ്ങിയതെന്നും കമ്പനി അറിയിച്ചു.

പ്യുവർ ഹെൽത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ക്യുആർ കോഡുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുന്നതെന്നും ഇതിന് യാത്രാതടസ്സമില്ലെന്നും കമ്പനി കൊമേഴ്സ്യൽ ഓപ്പറേഷൻസ് ഹെഡ് ബി.എൻ. പ്രമോദ് പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ ഇന്നലെ ആർ സെൽ, ബാലാജി തുടങ്ങി കുടുതൽ ലാബുകളുമായി പ്യുവർ ഹെൽത്ത് ധാരണയിലെത്തിയിട്ടുണ്ട്. ലാബുകളുടെ പൂർണ പട്ടിക ലഭിക്കാനും റജിസ്ട്രേഷനും screening.purehealth.ae. കോവിഡ് പരിശോധനയ്ക്ക് മൈക്രോ ലാബ് ഉൾപ്പെടെയുള്ളവയുമായി പ്യുവർ ഹെൽത്തിന് കരാറുണ്ട്. എന്നാൽ, മൈക്രോ ലാബ് നിന്നുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുമായി എത്തിയവരുടെ യാത്ര കഴിഞ്ഞദിവസം മുടങ്ങിയിരുന്നു. കോവിഡ് ഇല്ലെന്ന വ്യാജ സർട്ടിഫിക്കറ്റുമായി ചിലർ എത്തിയതിനെ തുടർന്ന് ഞായർ രാത്രി മുതൽ ദുബായ് സിവിൽ അതോറിറ്റി വ്യവസ്ഥകൾ കർശനമാക്കിയിരുന്നു.

മൈക്രോ ലാബിൽ നിന്ന് കരാർ എടുത്ത മലപ്പുറം വളാഞ്ചേരിയിലെ അർമ ലാബ്  ഒട്ടേറെ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതിനെ തുടർന്നായിരുന്നു നടപടി. സ്രവം ശേഖരിക്കാനേ ഇവർക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. സർക്കാർ നിശ്ചയിച്ച തുകയേക്കാൾ ഉയർന്ന തുക ഇടാക്കിയതിനെത്തുടർന്ന് ഇവരുമായുള്ള കരാർ റദ്ദാക്കിയിരുന്നതായി മൈക്രോ ലാബ് സിഇഒയും എംഡിയുമായ സി.കെ നൗഷാദ് വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച പലരുടെയും പേരുകളുടെ സ്ഥാനത്ത് മറ്റ് ആളുകളുടെ പേരുകൾ ചേർത്താണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. മൈക്രോ ലാബ് അധികൃതരുടെ പരാതിയിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഉടമ ഒളിവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com