ADVERTISEMENT

ദോഹ ∙ അറിവും ദീർഘവീക്ഷണവും മിതത്വവും കൈമുതലാക്കിയ സമുന്നതനായ ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗ വാർത്ത ഏറെ ദുഃഖവും വേദനയുമാണ് നൽകിയതെന്നും അമീർ പ്രസ്താവനയിൽ വിശദീകരിച്ചു.

രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഭരണാധികാരിയായിരുന്നു. ന്യായമായ കാരണങ്ങൾ സംരക്ഷിക്കാനും തീവ്രവാദത്തെയും അക്രമങ്ങളെയും പ്രതിരോധിക്കാനും അറബ് രാജ്യങ്ങൾക്കിടയിൽ ചർച്ചകൾക്കും ഐക്യത്തിനുമാണ് ആഹ്വാനം ചെയ്തിരുന്നത്. അമീറിന്റെ ഭരണകാലം സമസ്ത മേഖലയിലും കുവൈത്തിന്റെ സമഗ്രമായ നവോത്ഥാനത്തിനാണ് വഴിതെളിച്ചതെന്നും അമീർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com