ADVERTISEMENT

റിയാദ്∙ സൗദിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു മൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു 

ചൊവ്വാഴ്ച വൈകിട്ട് മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇതനുഭവപ്പെടുമെന്ന്  മെറ്റീരിയോളജി ആൻഡ് എൻവയോൺമെന്റൽ  അതോറിറ്റി പ്രൊട്ടക്ഷൻ പറഞ്ഞു. 

പ്രതികൂല കാലാവസ്ഥ കാരണം ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച്  ജാഗ്രത പാലിക്കണമെന്ന്  സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മക്ക, അസീർ, ജിസാൻ, അൽ ബഹ എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകും. ഈ പ്രദേശങ്ങളിൽ  വേഗതയേറിയ കാറ്റിനും  സാധ്യതയുണ്ട്. അതിവർഷം കാരണം ഉണ്ടാകാനിടയുള്ള വെള്ളക്കെട്ടുകൾക്കെതിരെയും വിവിധ അതോറിറ്റികൾ മുന്നറിയിപ്പ് നൽകി.

അതേസമയം , മദീന, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിൽ  മിതമായ മഴയും വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നതായും നിരീക്ഷണ കേന്ദം പറഞ്ഞു. പേമാരിയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ ജാഗ്രതയുണ്ടാകണമെന്നും  സുരക്ഷ  ഉറപ്പുവരുത്തുന്നതിനായി വിവിധ മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ച സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും ജനറൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്  ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com