ADVERTISEMENT

അബുദാബി∙ കോവി‍ഡിന്റെ അലയൊലികളിൽ ജോലി നഷ്ടപ്പെട്ടും  വീസ കാലാവധി കഴിഞ്ഞും മറ്റും യുഎഇയിൽനിന്ന് മടങ്ങിയ 4.3 ലക്ഷം ഇന്ത്യക്കാരിൽ 60,000 പേർ തിരിച്ചെത്തി. അനുമതി ലഭിച്ചിട്ടും ഇന്ത്യയിലെ ലോക്ഡൗൺ മൂലം തിരിച്ചുവരാൻ സാധിക്കാത്തവരുമുണ്ട്. ഇവർ വരും  ദിവസങ്ങളിൽ  എത്തുമെന്നാണ് പ്രതീക്ഷ.കൺസ്ട്രക്‌ഷൻ, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും എത്തിയത്.

കോവിഡ് നിയന്ത്രണങ്ങളിൽ യുഎഇ ഇളവു വരുത്തിയതോടെ പ്രവർത്തനം വീണ്ടെടുത്ത കമ്പനികളാണ് തിരിച്ചു വിളിക്കുന്നത്. 1000–2000 പേർ വരെ ജോലി ചെയ്തിരുന്ന കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടവരെയും തിരിച്ചു വിളിച്ചു തുടങ്ങി. വർഷങ്ങളുടെ തൊഴിൽ പരിചയമാണ് ഇവരെ തിരിച്ചുവിളിക്കാൻ പ്രേരിപ്പിച്ചത്. ഇതോടൊപ്പം  വെട്ടിക്കുറച്ച ശമ്പളവും ഭൂരിഭാഗം കമ്പനികളും പുനഃസ്ഥാപിച്ചു തുടങ്ങി.

പുതിയ റിക്രൂട്ട്മെന്റും നേരിയ തോതിൽ പുനരാരംഭിച്ചു. ഒഴിപ്പിക്കൽ വിമാനങ്ങളിൽ 80,000 പാക്കിസ്ഥാനികളും 40,000 ഫിലിപ്പീൻസുകാരും 20,000 ബംഗ്ലദേശികളും യുഎഇ വിട്ടിരുന്നു. എന്നാൽ 34 ലക്ഷത്തോളം വരുന്ന യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ  ഇന്ത്യക്കാരാണ് തിരിച്ചുപോയവരിലും കൂടുതൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com