ADVERTISEMENT

ദോഹ/കരിപ്പൂർ∙ അംഗീകൃത ലാബിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ദോഹയിലേക്കുള്ള 11 പേരെ കോഴിക്കോട് വിമാനത്താവളത്തിൽ തടഞ്ഞു. ഇന്നലെ പുലർച്ചെ 3.40നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിൽ പുറപ്പെടേണ്ട 10 മുതിർന്നവരുടെയും ഒരു കുട്ടിയുടെയും യാത്ര ഇതുമൂലം മുടങ്ങി. കഴിഞ്ഞ ദിവസം ദുബായിലേക്കുള്ള നൂറിലേറെ പേരുടെ യാത്ര കോവിഡ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു വിമാനത്താവളത്തിൽ തടഞ്ഞിരുന്നു.

അതേസമയം, വിദേശത്തേക്കു മടങ്ങാൻ പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ ആരോപണ വിധേയമായ കൊളമംഗലം അർമ ലാബിൽനിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റിയ നൂറിലധികം പേർ ഇന്നലെ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെട്ടു. ഇവരിൽനിന്നുള്ള വിവരങ്ങൾകൂടി ശേഖരിച്ചശേഷമാകും തുടർ നടപടികളെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 17 മുതൽ സെപ്റ്റംബർ 15 വരെ ആർടിപിസിആർ പരിശോധനയ്ക്ക് അർമ ലാബിൽ സ്രവം നൽകിയവരാണ് ഇന്നലെ എത്തിയത്.

ലാബിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം വിദേശത്ത് പോയവരുടെയും വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. അതേസമയം, ലാബ് ഉടമ സുനിൽ സാദത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടാനുള്ള ശ്രമം നടത്തുന്നതായി സൂചനയുണ്ട്. കോഴിക്കോട്ടെ മൈക്രോ ഹെൽത്ത് ലബോറട്ടറീസിന്റെ ഫ്രാഞ്ചൈസി അർമ ലാബ് സ്രവ സാംപിൾ സ്വീകരിച്ചശേഷം പരിശോധനയ്ക്ക് അയയ്ക്കാതെ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com