ADVERTISEMENT

ദോഹ ∙ എഎഫ്‌സി ചാംപ്യൻസ് ലീഗ് പടിഞ്ഞാറൻ മേഖലാ മത്സരങ്ങളുടെ സെമി ഫൈനൽ നാളെ. സൗദി അറേബ്യയുടെ അൽ നാസറും ഇറാന്റെ പെർസ്‌പൊലീസും തമ്മിൽ ഏറ്റുമുട്ടും.

ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് സെമി ഫൈനൽ. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് സൗദിയുടെ അൽ അഹ്‌ലിയെ പരാജയപ്പെടുത്തിയാണ് അൽ നാസർ സെമിഫൈനലിലെത്തിയത്. ആദ്യമായാണ് അൽ നാസർ എഎഫ്‌സി ചാംപ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്. രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉസ്‌ബക്കിസ്ഥാന്റെ പഖ്തഖോറിനെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇറാന്റെ പെർസ്‌പൊലീസ് സെമി ഫൈനലിൽ എത്തിയത്.

ശനിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തോടെ എഎഫ്‌സിയുടെ ഖത്തറിലെ ലീഗ് മത്സരങ്ങൾ അവസാനിക്കും. ഗ്രൂപ്പ് എ മുതൽ ഡി വരെയുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കും 16-ാം റൗണ്ട്, ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾക്കുമാണ് ഖത്തർ ആതിഥേയരായത്. ഗ്രൂപ്പ് ഇ മുതൽ എച്ച് വരെയുള്ള മത്സരങ്ങൾ നവംബറിലാണ്. ഡിസംബർ 19 നാണ് ഫൈനൽ മത്സരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com