ADVERTISEMENT

ദോഹ ∙ രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ രേഖപ്പെടുത്തി തുടങ്ങി. മിശ്ര പഠനം തുടരുന്ന വിദ്യാർഥികളുടെയും ഓൺലൈൻ പഠനം മാത്രമായിട്ടുള്ളവരുടെയും ഹാജർ രേഖപ്പെടുത്താൻ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾക്ക് നിർദേശം നൽകി. സെപ്റ്റംബർ ഒന്നിനാണു ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനം സ്‌കൂളുകളിൽ നടപ്പാക്കിയത്.

ഓൺലൈൻ പഠനം മാത്രം തുടരുന്ന വിദ്യാർഥികൾ ഓൺലൈൻ വേദിയിൽ പങ്കെടുക്കുന്നതും ഹോംവർക്ക് കൃത്യമായി നിർവഹിക്കുന്നതും പരിഗണിച്ച് ഹാജർ കണക്കാക്കും. മിശ്ര പഠനം പിന്തുടരുന്ന വിദ്യാർഥി ക്ലാസിലെത്തുന്നത് അനുസരിച്ച് ഹാജർ രേഖപ്പെടുത്തും. മിശ്ര പഠന സംവിധാനത്തിൽ പ്രതിദിനം 30 ശതമാനം വിദ്യാർഥികൾ ക്ലാസിലെത്തി പഠിക്കണം. ക്ലാസിൽ വരാത്ത ദിവസം ഓൺലൈൻ പഠനത്തിൽ പങ്കെടുക്കണം.

ഇതു പ്രകാരം ആഴ്ചയിൽ 1 മുതൽ 3 ദിവസം വരെയാണ് ഒരു വിദ്യാർഥി സ്‌കൂളിലെത്തി പഠിക്കേണ്ടത്. മക്കൾക്ക് മിശ്ര പഠനം അല്ലെങ്കിൽ ഓൺലൈൻ പഠനം മാത്രം മതിയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മന്ത്രാലയം രക്ഷിതാക്കൾക്ക് നൽകിയിരുന്നു. മിശ്ര പഠനം നടത്തുന്ന വിദ്യാർഥികളെ കൃത്യമായി സ്‌കൂളിൽ അയയ്ക്കണമെന്നും ഓൺലൈൻ പഠനമാണു തുടരുന്നതെങ്കിൽ അസൈൻമെന്റുകളും ഹോം വർക്കും കൃത്യമായി ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com