ദോഹ ∙ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദേശ ഉടമസ്ഥാവകാശം സംബന്ധിച്ച് നിക്ഷേപകർ അറിയേണ്ടതെല്ലാം ഇനി നീതിന്യായ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പ്രത്യേക പേജിലൂടെ അറിയാം.
നീതിന്യായ മന്ത്രാലയത്തിലെ ഖത്തരി ഇതര വസ്തുക്കളുടെ ഉപയോഗവും ഉടമസ്ഥാവകാശവും നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയാണ് പുതിയ പേജ് ആരംഭിച്ചത്. പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തിലായത്.
ഉടമസ്ഥാവകാശത്തിലുള്ള ആനുകൂല്യങ്ങൾ, ഏതൊക്കെ മേഖലകളിൽ വസ്തുവകകൾ വാങ്ങാം, നടപടിക്രമങ്ങൾ എന്നിവയെല്ലാമാണ് പേജിലുള്ളത്.
പേജ് ലിങ്ക്: https://www.moj.gov.qa/en/pages/default.aspx